Image

ഡേ ലൈറ്റ് സേവിങ്സ് ടൈം മാറ്റം നിർത്തലാക്കാൻ ട്രംപിന്റെ പിന്തുണ (പിപിഎം)

Published on 23 May, 2026
ഡേ  ലൈറ്റ് സേവിങ്സ് ടൈം മാറ്റം നിർത്തലാക്കാൻ ട്രംപിന്റെ പിന്തുണ (പിപിഎം)

ആണ്ടിൽ രണ്ടു തവണ ക്ലോക്ക് തിരുത്തി വയ്‌ക്കേണ്ടി വരുന്ന ഡേലൈറ് സേവിങ്സ് ടൈം മാറ്റം നിർത്തലാക്കാൻ പ്രസിഡന്റ് ട്രംപിന്റെ പിന്തുണ. ഇരു പാർട്ടികളുടെയും വൻ പിന്തുണയോടെയാണ് യുഎസ് ഹൗസ് കമ്മിറ്റി അതിനുള്ള നീക്കം നടത്തിയത്.

അമേരിക്കൻ ജനത ഏറ്റവുമധികം വെറുക്കുന്ന ഏർപ്പാടുകളിലൊന്നാണ് ഹൗസ് എനർജി ആൻഡ് കോമേഴ്‌സ് കമ്മിറ്റിയുടെ നീക്കത്തെ തുടർന്നു നിർത്താൻ പോകുന്നത്. 48-1 വോട്ടിനാണ് കമ്മിറ്റി വ്യാഴാഴ്ച്ച തീരുമാനം എടുത്തത്. രണ്ടു കക്ഷികളിൽ നിന്നുമായി 32 പേർ സ്പോൺസർ ചെയ്ത ബില്ലിനു സെനറ്റിൽ ഇരുപക്ഷത്തു നിന്നുമായി 18 പേർ പിന്തുണ നൽകി.

ഡേലൈറ്റ് സേവിങ്സ് ടൈം ഇനി സ്ഥിരമാകും.

"ജനങ്ങൾക്ക് ഇനി ക്ലോക്കിനെ കുറിച്ച് വേവലാതി വേണ്ട," ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. "അതിനു ചെലവഴിക്കുന്ന പണവും അധ്വാനവും അപഹാസ്യമാണ്.

"വർഷം തോറും ആളുകളും നഗരങ്ങളും സ്റ്റേറ്റുകളും ക്ലോക്ക് മാറ്റാൻ മില്യൺ കണക്കിനു ഡോളറാണ് ചെലവിടുന്നത്. പല ക്ലോക്കുകളും ടവറുകളിലും മറ്റുമാണ്. പലപ്പോഴും ഭാരമുള്ള ഉപകരണങ്ങൾ കൊണ്ടുവന്നാണ് മാറ്റം നടപ്പാക്കുന്നത്. അതും ആണ്ടിൽ രണ്ടു തവണ."

സ്പ്രിംഗ് സീസണിൽ ഒരു മണിക്കൂർ മുൻപോട്ടു പോകുന്ന ക്ലോക്കുകൾ അവിടെ സ്ഥിരമായി നിൽക്കും. അതു കഴിഞ്ഞു ഫോളിൽ പഴയ സമയത്തേക്കു മാറ്റേണ്ട കാര്യമില്ല.  ദിനാന്ത്യത്തിൽ ഒരു മണിക്കൂർ അധികം വെയിൽ ഉണ്ടാവും എന്നതാണ് ഫലം. എന്നാൽ അത് ജനങ്ങളുടെ സുരക്ഷയ്ക്കും സാമ്പത്തിക ഉല്പാദന ക്ഷമതയ്ക്കും നല്ലതാണ് എന്ന വാദമുണ്ട്.

ശൈത്യകാലമാകുമ്പോൾ സൂര്യോദയം ചില സ്ഥലങ്ങളിൽ ഏറെ വൈകാം എന്ന വിഷയവുമുണ്ട്: 8 മണിയോ 9 മണിയോ ആവാം.

ആളുകളുടെ ഉറക്കത്തെ അത് പ്രതികൂലമായി ബാധിക്കും എന്നു വിമർശകർ പറയുന്നു. എന്നാൽ ചില ആരോഗ്യ വിദഗ്ദ്ധർ ആ വാദം തള്ളുന്നു.

ബിൽ ഹൗസിൽ പാസായി കഴിഞ്ഞാൽ സെനറ്റും അംഗീകരിക്കേണ്ടതുണ്ട്. പിന്നെ ട്രംപ് ഒപ്പിടണം.

"സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട് നിയമമാക്കാൻ ഞാൻ കഠിനാധ്വാനം ചെയ്യും," ട്രംപ് വ്യാഴാഴ്ച്ച പറഞ്ഞു.

Trump backs plan to end clock change 

Join WhatsApp News
Jayan varghese 2026-05-23 13:31:58
വളരെ നല്ല തീരുമാനം. പ്രകൃതിയുടെ ഹൃദയത്തെ മുറിവേൽപ്പിച്ച മനുഷ്യൻ അത് അവസാനിപ്പിക്കുന്നു നന്ദി. ഇനി വഴിയിലൂടെ പോകുന്നവനെ വിളിച്ചു നിർബന്ധപൂർവം ജൂറി ഡ്യൂട്ടിക്ക്‌ ഇരുത്തുന്ന സമ്പ്രദായം കൂടി ഒന്ന് അവസാനിപ്പിക്കണം എന്ന് അഭിപ്രായമുണ്ട്. ജയൻ വർഗീസ്.
To; Jayan Varghese 2026-05-23 16:41:44
''ഇനി വഴിയിലൂടെ പോകുന്നവനെ വിളിച്ചു .......ജൂറി ഡ്യൂട്ടിക്ക് ഇരുത്തുന്ന സമ്പ്രദായം നിർത്തണം ''- പറയുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം ജയൻ വറുഗീസ്. Intellectual Honesty എന്നത് ഒരു എഴുത്തുകാരന് അത്യാവശ്യം വേണ്ട ഒരു qulification ആണ്. അപ്പോൾ ജയൻ പറയുന്നതുപോലെയാണോ ജൂറി ഡ്യൂട്ടിക്ക് തിരഞ്ഞെടുക്കുന്നത് എന്ന് നോക്കാം: [ഇത് ഒരു പൊതുവായ ജനറൽ ക്വാളിഫിക്കേഷൻസ് ആണ്, ഓരോ സ്റ്റേറ്റിലും അല്പസ്വല്പ്പം വ്യത്യാസങ്ങൾ കാണാം.] To serve on a jury in the United States, you must meet a core set of fundamental requirements: Citizenship: You must be a United States citizen. Age: You must be at least 18 years old. Residency: You must live primarily within the judicial district or county where you are being summoned to serve (usually for at least one year). Language: You must be able to adequately read, write, speak, and understand the English language. Mental and Physical Health: You must be mentally and physically capable of rendering satisfactory jury service, though accommodations can often be made for certain disabilities. Criminal Record: You must not currently be facing felony charges, and you generally cannot have a felony conviction unless your civil rights have been legally restored. -United States Courts (.gov) How the Process Works Courts randomly select prospective jurors from lists of registered voters, state tax filers, and driver's license or state ID holders. If you meet the qualifications above, you will be summoned to appear. -Illinois State Bar Association. However, receiving a summons does not automatically mean you will sit on a trial. You will go through a selection process called voir dire, where the judge and attorneys question you to ensure you can be fair, impartial, and have no conflicts of interest regarding the specific case. Additionally, some states or federal courts may temporarily excuse you from service if the summons poses an undue hardship or extreme inconvenience. -Illinois State Bar Association To confirm the exact requirements and guidelines for your specific location, you can check your local clerk of court website or visit the U.S. Courts Juror Qualifications page.- A fact finder
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക