Image

കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര; പ്രതിമാസ നഷ്ടം 112 കോടി രൂപ

Published on 22 May, 2026
കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര; പ്രതിമാസ നഷ്ടം 112 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം എത്രയെന്ന റിപ്പോർട്ട്‌ ഗതാഗത സെക്രട്ടറിക്ക് കൈമാറി. 

ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും. 

Join WhatsApp News
Sudhir Panikkaveetil 2026-05-22 15:27:13
പാവം പാവം മലയാളികൾ, സ്ത്രീകൾക്ക് ബസ്സിൽ സൗജന്യ യാത്ര എന്ന് കേട്ടപ്പോൾ അവർ കരുതി അതെല്ലാം യു ഡി എഫ് നേതാക്കളുടെ കീശയിൽ നിന്നും പണം എടുത്ത് നൽകുന്നതാണെന്നു. ഖജനാവിന് ഉണ്ടാകുന്ന നഷ്ടം അവർക്കറിയില്ല. ഈശ്വരൻ ഈ പാവങ്ങളെ രക്ഷിക്കട്ടെ.
Digital Signage Display Advertising കടം കുറക്കാം 2026-05-22 17:32:54
ഡിജിറ്റൽ സൈനേജ് ടെക്നോളജി ഉപയോഗിച്ച് കൊണ്ടുള്ള പരസ്യ രീതി എല്ലാ ബസുകളിൽ തുടങ്ങുക ഡ്രൈവറുടെ പുറകിൽ ഉള്ള സെപ്പറേറ്റർ ഫ്രെമിൽ സ്ഥാപിക്കുക 1, ഒരു സെൻട്രൽ സോഫ്റ്റ്‌വെയർ നിർമിക്കുക ,പൊതു മേഖലയോ സ്വകാര്യ മേഖല . പരസ്യങ്ങളുടെ വിപണന രീതിയനുസരിച്ചു ലോക്കൽ ആയും റീജിയൻ ആയും ഫീസ് ഈടാക്കാം , വളരെ ഓപ്ഷനുകൾ സാധ്യമാണ് 2, സ്വന്തമായി ട്രാൻസ്‌പോർട് ബസ്റ്റാൻഡ് എല്ലായിടത്തും ഓഫീസ് സൗകര്യം ഏർപ്പെടുത്തുക , ഇതിന്റെ വൈഫൈ അല്ലെങ്കിൽ ഡയറക്റ്റ് അപ്ലോഡിങ് സൗകര്യം നൽകാൻ പരിചയമുളവർക്കു ഇ മേഖലയിൽ അതാതു ദേശത്തുള്ളവർക്കു കൊടുക്കുക . 3, സർവീസ് ആർക്കും മൊത്തമായി, കൊടുക്കരുത്‌ പലർക്കും ജോലികിട്ടുന്ന അവസരം . 4, കാലാവധി നിർബന്ധമാക്കണം 5, വീഡിയോ മാത്രം സൗണ്ട് ഒഴിവാക്കണം , ക്വാളിറ്റിയുള്ള മോണിട്ടർ , നല്ല കോൺട്രാസ്റ് . 6, പരസ്യങ്ങൾ സ്വീകരിക്കാനും കണക്കുകൾക്കും നല്ല മോനിറ്റോറിങ് സിസ്റ്റം അത്യാവശ്യം . 7 രാത്രി 9 തിനുശേഷം ഓഫ് ചെയ്യുക etc..etc
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക