Image

പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം; ബൈക്കിൽ പോകുകയായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്

Published on 22 May, 2026
പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം; ബൈക്കിൽ പോകുകയായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്

പത്തനംതിട്ട മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെ വേലുത്തോടിന് സമീപത്തുവെച്ചാണ് സംഭവം. ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഷിബു തങ്കപ്പന്റെ കാലിന് ഒടിവുണ്ടാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക