Image

പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ പാർട്ടി തിരിച്ചു വരില്ല; സിപിഐഎഎമ്മിൽ വിമർശനം തുടരുന്നു

Published on 22 May, 2026
പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ പാർട്ടി തിരിച്ചു വരില്ല; സിപിഐഎഎമ്മിൽ വിമർശനം തുടരുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ സിപിഐഎഎമ്മിൽ വിമർശനം തുടരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ലെന്നാണ് വിമർശനം ഉയരുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നും വിമർശനമുണ്ട്.

കോഴിക്കോട് ജില്ലയിലെ ഏര്യാ കമ്മിറ്റികളിലാണ് വിമർശനം ഉയർന്നത്. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് കാസർഗോഡ് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് ടൗൺ, കൊയിലാണ്ടി, കുന്ദമംഗലം ഏര്യായ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്.

പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശം തിരിച്ചടിയായി. കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയിരന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്നും വിമർശനമുയർന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക