
പ്രസിഡന്റ് ട്രംപിനു ഇറാൻ യുദ്ധത്തിൽ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ പ്രമേയത്തിൽ വോട്ടെടുക്കുന്നത് റിപ്പബ്ലിക്കൻ നേതാക്കൾ മാറ്റിവച്ചു. പ്രമേയം തടയാനുള്ള വോട്ടുകൾ പാർട്ടിയുടെ കൈയ്യിൽ ഇല്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് അത് ജൂണിലേക്കു മാറ്റിയത്.
ഡെമോക്രാറ്റിക് ഭൂരിപക്ഷം ഇല്ലാത്ത സെനറ്റിൽ രണ്ടു ദിവസം മുൻപ് അവർ പ്രമേയം പാസാക്കി എടുത്തിരുന്നു. നാലു റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രമേയത്തെ പിന്തുണച്ചു.
ഹൗസിൽ നേരിയ ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രമേയം തള്ളാൻ കഴിയുന്ന ഭൂരിപക്ഷം എത്തുകയില്ലെന്നു റിപ്പബ്ലിക്കൻ നേതാക്കൾക്കു ബോധ്യപ്പെട്ടുവെന്നു ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടി. പ്രമേയം സ്പോൺസർ ചെയ്ത ഡെമോക്രാറ്റിക് റെപ്. ഗ്രിഗറി മീക്സ് പറഞ്ഞു: "ഞങ്ങളുടെ കൈയ്യിൽ ആവശ്യത്തിനു വോട്ടുകളുണ്ട്. അക്കാര്യം അവർക്കു ബോധ്യപ്പെട്ടു. ഞാൻ വോട്ടുകൾ ഉറപ്പാക്കിയിട്ടുണ്ട്."
ഡെമോക്രാറ്റിക് റെപ്. ആഡം ഷിഫ് (വാഷിംഗ്‌ടൺ) പറഞ്ഞു: "ഇറാൻ യുദ്ധത്തെ എതിർക്കുന്ന അമേരിക്കൻ ജനതയ്ക്കു ജനപ്രതിനിധികൾ ചെവി കൊടുക്കാൻ തുടങ്ങി. ഈ യുദ്ധം ഈ രാജ്യത്തിന് എത്രയധികം നാശം വരുത്തിയെന്നു മനസിലാക്കുന്ന റിപ്പബ്ലിക്കൻ അംഗങ്ങളുടെ എണ്ണം കൂടി വരികയാണ്."
പ്രമേയം ഇരു ചേംബറുകളും പാസാക്കിയാൽ ട്രംപിനു യുദ്ധത്തിൽ നിന്നു പിന്മാറേണ്ടി വരും. കോൺഗ്രസ് അംഗീകാരം ഇല്ലാതെയാണ് ട്രംപ് യുദ്ധത്തിനു പോയത്.
സെനറ്റിൽ ഡെമോക്രാറ്റുകളുടെ പ്രമേയം ചർച്ചയ്ക്കു വരുമ്പോൾ അത് പരാജയപ്പെടുത്താൻ റിപ്പബ്ലിക്കൻ നേതാക്കൾ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രമേയം അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു വോട്ട് ചെയ്ത നാലു റിപ്പബ്ലിക്കൻ അംഗങ്ങളെ തിരിച്ചു പിടിക്കാൻ അവർ നീക്കം തുടങ്ങി.
ഹൗസ് വോട്ട് മാറ്റിവച്ചതിനെ കുറിച്ചു ചോദിച്ചപ്പോൾ മറുപടി പറയാൻ സ്‌പീക്കർ മൈക്ക് ജോൺസൺ തയാറായില്ല. മൂന്നു തവണ ഡെമോക്രാറ്റിക് പ്രമേയം ഹൗസ് റിപ്പബ്ലിക്കന്മാർ തടഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ ഇടയിൽ തന്നെ പിന്തുണ കുറഞ്ഞു വരികയാണ്.
വ്യാഴാഴ്ച്ച പ്രമേയം വന്നപ്പോൾ ചില റിപ്പബ്ലിക്കന്മാർ അതിനെ പിന്തുണയ്ക്കാൻ തയാറായിരുന്നു. ചിലർ ഹാജരായിരുന്നില്ല.
House GOP puts off vote on Iran resolution