Image

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

Published on 21 May, 2026
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: മുഖ്യസൂത്രധാരന്‍  അറസ്റ്റില്‍

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ബിലാല്‍ എന്നറിയപ്പെടുന്ന ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. മരട് പൊലീസാണ് ഇയാളെ പിടികൂടിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസില്‍ മൂന്നു സ്ത്രീകള്‍ അടക്കം നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്.

മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ബിലാല്‍ എന്ന ശ്രീകുമാറെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതികളെ വിദേശത്തേക്ക് കടത്തുന്നതില്‍ ബിലാല്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇയാളാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

കേസില്‍ ആദ്യം അഞ്ചുപേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. അതില്‍ സിന്ധു, മഞ്ജിമ, അലീന എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ടുപേര്‍ വിദേശത്താണ്. ഇരകളെ വിസിറ്റിങ്ങ് വിസകളിലാണ് ദുബായില്‍ എത്തിച്ചിരുന്നത്. സെക്‌സ് റാക്കറ്റ് ഇടപാടില്‍ കൂടുതല്‍ പേര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക