
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സിപിഎം നേതാവ് ഇ പി ജയരാജന്‍. പ്രായം കൂടുംതോറും പിണറായിയുടെ കര്‍മ്മശേഷി കൂടുകയാണ്. പിണറായി പവര്‍ഫുള്‍ ആണ്. ഈ പ്രായത്തിലും അദ്ദേഹം ചെയ്യുന്ന കര്‍മ്മങ്ങളെക്കുറിച്ച് ആലോചിക്കൂ. പവര്‍ഫുള്‍ ലീഡര്‍ഷിപ്പാണത്. പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. എന്നാല്‍ വിമര്‍ശനങ്ങളെന്ന പേരില്‍ നടക്കുന്നത് വ്യക്തിഹത്യയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഒരാളല്ല പാര്‍ട്ടിയെന്നു പറയുന്നത്. പാര്‍ട്ടിക്ക് കൂട്ടായ നേതൃത്വമാണുള്ളത്. അതില്‍ പിണറായി വിജയന്റെ കഴിവും പ്രാപ്തിയും അനുഭവങ്ങളും അമൂല്യ സമ്പത്താണ്. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ല. പിണറായി മാറണമെന്ന ചര്‍ച്ച പിബിയില്‍ നടന്നുവെന്ന് പറയുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ മാനസിക സങ്കല്‍പ്പത്തിലെത്തി റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയത്. അത്തരത്തിലൊരു സര്‍ക്കാര്‍ ജനവിധിയില്‍ പരാജയപ്പെടുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ലാത്തതാണ്. പക്ഷെ പരാജയപ്പെട്ടു. അതു സംബന്ധിച്ച് പാര്‍ട്ടി വളരെ സമഗ്രമായ പരിശോധന നടത്തും. എന്തുകൊണ്ട് തോല്‍വിയുണ്ടായെന്ന് പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും നടപടികളും സ്വീകരിക്കും. അങ്ങനെ തിളക്കമുള്ള ഒരു പാര്‍ട്ടിയാക്കി മാറ്റുക എന്നതാണ് ഇന്ന് സിപിഎമ്മിന്റെ മുന്നിലുള്ള ലക്ഷ്യം. ഇ പി ജയരാജന്‍ പറഞ്ഞു.