Image

ഹോർമുസ് കടലിടുക്കിൽ നിയന്ത്രിക്കുന്ന മേഖല പേർഷ്യൻ ഗൾഫ് അതോറിട്ടി പ്രഖ്യാപിച്ചു (പിപിഎം)

Published on 21 May, 2026
ഹോർമുസ് കടലിടുക്കിൽ നിയന്ത്രിക്കുന്ന മേഖല പേർഷ്യൻ ഗൾഫ് അതോറിട്ടി പ്രഖ്യാപിച്ചു (പിപിഎം)

ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രിക്കുന്ന ഭാഗങ്ങൾ രാജ്യത്തിൻറെ പുതുതായി രൂപം നൽകിയ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിട്ടി നിർണയിച്ചു. ഇറാനിലെ കു മുബാറക്കിൽ നിന്നു യു എ ഇയുടെ കിഴക്കു ഫുജൈറ വരെയും ഖാഷം ദ്വീപു മുതൽ ഹോർമുസിനു പടിഞ്ഞാറു യു എ എയിലെ ഉം അൽ ഖ്വയ്ൻ വരെയും ആണ് ഈ ഭാഗങ്ങളെന്നു അവർ എക്‌സിൽ പ്രഖ്യാപിച്ചു.  

അത്രയും പ്രദേശങ്ങളുടെ നിയന്ത്രണം അവകാശപ്പെടുന്ന അതോറിട്ടി, ആ വഴി പോകുന്ന എല്ലാ കപ്പലുകളും തങ്ങളിൽ നിന്നു അനുമതി വാങ്ങണം എന്ന് അനുശാസിക്കുന്നു.

തന്ത്രപ്രധാനമായ കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാൻ അതോറിറ്റി രൂപീകരിച്ച കാര്യം തിങ്കളാഴ്ചയാണ് ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ പ്രഖ്യാപിച്ചത്.

ഹോർമുസ് കടക്കുന്ന കപ്പലുകൾക്കു  info@PGSA.ir എന്ന ഇമെയിലിൽ നിന്ന് നിയമവ്യവസ്ഥകൾ ലഭിക്കും. ചട്ടങ്ങൾ പാലിച്ചു പെർമിറ്റ് എടുക്കാം.

Iran defines boundaries of Strait of Hormuz

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക