Image

കെംപെഗൗഡ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

Published on 21 May, 2026
കെംപെഗൗഡ   വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: ന്യൂഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വാൽ ഭാഗം റൺവേയിലിടിച്ച്  അപകടം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ലാൻഡിംഗിനിടെ അപ്രതീക്ഷിതമായി വിമാനത്തിന്റെ വാൽ ഭാഗം റൺവേയിൽ ഇടിക്കുകയായിരുന്നു. 

അപകടം നടന്നയുടൻ തന്നെ വിമാനം സുരക്ഷിതമായി നിർത്താനും യാത്രക്കാരെയും ജീവനക്കാരെയും സാധാരണ രീതിയിൽ പുറത്തിറക്കാനും സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണമായും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ എഐ 2651 എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 

 21 ന് വ്യാഴാഴ്ച  ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനത്തിന് ടെയിൽ സ്ട്രൈക്ക് സംഭവിച്ചതെന്ന് എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരും ക്രൂ അംഗങ്ങളും സാധാരണ നിലയിൽ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഈ വിമാനം വിശദമായ പരിശോധനകൾക്കായി വിമാനത്താവളത്തിൽ തന്നെ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക