
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ആരും ഉപയോഗിക്കാന്‍ ധൈര്യപ്പെടാത്ത 13ാം നമ്പര്‍ സ്‌റ്റേറ്റ് കാറിന് ഇത്തവണ ആളായി. മുസ്ലീം ലീഗ് മന്ത്രി കെ.എം ഷാജിയാണ് കാര്‍ സ്വന്തമാക്കിയത്. ഷാജി ഉപയോഗിച്ചിരുന്ന 9ാം നമ്പര്‍ കാര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്‍കി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ കൃഷിമന്ത്രി പി.പ്രസാദ് ആയിരുന്നു 13ാം നമ്പര്‍ ഉപയോഗിച്ചിരുന്നത്.