
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ്-ഇറാൻ കരാറിന്റെ കരട് അവസാന ഘട്ടത്തിൽ എത്തിയെന്നു അതിനുള്ള പരിശ്രമങ്ങളിൽ ഉൾപ്പെട്ട സൗദി അറേബ്യ അറിയിച്ചു. കൂടിയാലോചനകളിൽ ഉൾപ്പെട്ടവരെ ഉദ്ധരിച്ചാണ് സൗദിയുടെ ഔദ്യോഗിക വാർത്താ മാധ്യമം അൽ അറേബ്യയുടെ റിപ്പോർട്ട്.
യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകളെ തുടർന്നു കരാറിന്റെ കരടിനു അന്തിമ രൂപമായെന്നു അവർ അറിയിച്ചു. ഹജ്ജ് അവസാനിച്ചാലുടൻ ഇസ്ലാമാബാദിൽ ഒരു വട്ടം കൂടി ചർച്ച ഉണ്ടാവും.
പാക്ക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നക്വി ബുധനാഴ്ച്ച ഇറാൻ വിപ്ലവ സേന ഐ ആർ ജി സിയുടെ നേതാക്കളെ ടെഹ്റാനിൽ വച്ചു കണ്ടു ആശയ വിനിമയം നടത്തി. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും അദ്ദേഹം കണ്ടു.
സൗദി സ്വാഗതം ചെയ്‌തു
നയതന്ത്രത്തിനു അവസരം നൽകാൻ വേണ്ടി യുദ്ധം മാറ്റി വയ്ക്കുന്നു എന്ന പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്‌തു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനും യുദ്ധം ആരംഭിക്കുന്നതിനു മുൻപുള്ള നിലയിലേക്കു ഹോർമുസ് തുറന്നിടാനുമുള്ള ശ്രമങ്ങളെ സൗദി മാനിക്കുന്നുവെന്നു വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് എക്‌സിൽ കുറിച്ചു.
നയതന്ത്ര ശ്രമങ്ങളോടു ഇറാൻ അടിയന്തര പ്രാധാന്യത്തോടെ സഹകരിക്കണമെന്നു അദ്ദേഹം അഭ്യർഥിച്ചു.
US-Iran agreement draft reaches final stage