Image

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം

Published on 20 May, 2026
കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം   കൊലപാതകമെന്ന് കുടുംബം

കോഴിക്കോട്:  ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണിയായിരുന്ന സോന (28) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ കുടുംബം. സോനയുടേത് ആത്മഹത്യയല്ലെന്നും അപകടത്തിന്റെ മറവില്‍ ഭര്‍ത്താവ് രജിന്‍ലാല്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.

രജിന്‍ലാലിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇത് സോന ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിലുള്ള കുടുംബവഴക്ക് രൂക്ഷമായെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സോന ഗര്‍ഭം ധരിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് രജിന്‍ലാല്‍ ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്നും സോനയുടെ ബന്ധു എ കെ സത്യന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിട്ടത്. ഓടിക്കൊണ്ടിരിക്കെ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് നിലവില്‍ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഭര്‍ത്താവുമായി കാറിനുള്ളില്‍ വെച്ച് കടുത്ത തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രജിന്‍ലാലിനൊപ്പം മുന്‍സീറ്റില്‍ ഇരിക്കാന്‍ സോന തയ്യാറായിരുന്നില്ല. തുടര്‍ന്ന് യുവതി കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നതെന്ന് പോലീസ് പറയുന്നു. അപകടമുണ്ടായ ഉടന്‍ രജിന്‍ലാല്‍ കാറില്‍ നിന്ന് പുറത്തേക്ക് ചാടി തൊട്ടടുത്തുള്ള ജലാശയത്തിലേക്ക് ചാടി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. നാട്ടുകാര്‍ ഓടി എത്തി രജിന്‍ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാറിന്റെ പിന്‍സീറ്റില്‍ സോന കുടുങ്ങിക്കിടക്കുന്ന വിവരം അറിയുന്നത്. അപ്പോഴേക്കും സോനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സോനയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക