Image

വന്ദേമാതരം പൂര്‍ണമായി പാടുമെന്ന് അറിയില്ലായിരുന്നു, ലോക്ഭവനാണ് തീരുമാനിച്ചത്: മുഖ്യമന്ത്രി വിഡി സതീശന്‍

Published on 20 May, 2026
വന്ദേമാതരം പൂര്‍ണമായി പാടുമെന്ന് അറിയില്ലായിരുന്നു, ലോക്ഭവനാണ് തീരുമാനിച്ചത്: മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. ലോക്ഭവനില്‍ നിന്നുള്ള തീരുമാനപ്രകാരമാണ് ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതെന്ന്  മുഖ്യമന്ത്രി പറയുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം. സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് തിട്ടൂരത്തിന് വഴങ്ങി വന്ദേമാതരം പൂര്‍ണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും ഇത് ഒരു ബഹുസ്വര സമൂഹത്തിന് നിരക്കാത്തതാണെന്നും സി പി എം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

കൂടാതെ ചടങ്ങില്‍ അച്ഛന്റെ പേര് പറഞ്ഞതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നല്‍കി. ചടങ്ങില്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ഞാന്‍ എം.എല്‍.എ ആകുന്നതിനു മുമ്പ് മരിച്ചുപോയവരാണ് ഇരുവരും. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക