Image

'ഏറ്റവും ഉയർന്ന അടിയന്തര പ്രാധാന്യത്തോടെ' ഇറാനെതിരായ ആക്രമണം യുഎസും ഇസ്രയേലും നിർത്തണമെന്നു റഷ്യയും ചൈനയും (പിപിഎം)

Published on 20 May, 2026
'ഏറ്റവും ഉയർന്ന അടിയന്തര പ്രാധാന്യത്തോടെ'  ഇറാനെതിരായ ആക്രമണം യുഎസും ഇസ്രയേലും നിർത്തണമെന്നു റഷ്യയും ചൈനയും (പിപിഎം)

ഇറാനെതിരെയുള്ള യുദ്ധം അമേരിക്കയും ഇസ്രയേലും 'ഏറ്റവും ഉയർന്ന അടിയന്തര പ്രാധാന്യത്തോടെ അവസാനിപ്പിക്കണമെന്നു റഷ്യയും ചൈനയും ചേർന്ന് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനു പിന്നാലെ ബെയ്‌ജിംഗ് സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ചർച്ചകൾക്കു ശേഷം സംയുക്ത പ്രസ്താവനയിലാണ് ബുധനാഴ്ച്ച ഈ ആവശ്യം ഉന്നയിച്ചത്.  

യുദ്ധവിരാമത്തിന്റെ മറവിൽ നടത്തുന്ന ആക്രമണങ്ങൾ വഞ്ചനയാണെന്നു അവർ ചൂണ്ടിക്കാട്ടി. അതിനെ അപലപിക്കയും ചെയ്തു.

"യുഎസും ഇസ്രയേലും ഇറാന്റെ മേൽ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. രാജ്യാന്തര ബന്ധങ്ങളിലെ അടിസ്‌ഥാന മര്യാദകളുടെയും. അത് മിഡിൽ ഈസ്റ്റിന്റെ ഭദ്രതയെ തകർക്കുന്നു," ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.

ചർച്ചകൾ ഗൗരവമായി നടത്തി ഇരു പക്ഷവും യുദ്ധം വ്യാപിക്കുന്നത് തടയണമെന്നു അവർ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹം നിഷ്‌പക്ഷത അവലംബിക്കണം.

പരമാധികാര രാഷ്ട്രങ്ങളുടെ നേതാക്കളെ വധിക്കുന്നത് അപലപനീയമാണ്. ആ രാജ്യങ്ങളിൽ ആഭ്യന്തര അട്ടിമറി നടത്തുന്നതും സ്വീകാര്യമല്ല. ഭരണമാറ്റത്തിനു ശ്രമിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല.

റഷ്യയും ചൈനയും ഇറാനുമായി നല്ല ബന്ധമുള്ള രാജ്യങ്ങളാണ്. യുക്രൈന് എതിരെ റഷ്യ ഉപയോഗിക്കുന്ന മിസൈൽ ഉൾപ്പെടെയുളള ആയുധങ്ങൾ പലതും ഇറാനിൽ നിന്നു വാങ്ങിയതാണ്. ചൈന ആവട്ടെ, ഇറാന്റെ എണ്ണയിൽ 90% വരെ വാങ്ങുന്നു.

തായ്‌വാൻ വിഷയത്തിൽ ചൈനയുടെ നിലപാടുകളെ റഷ്യ പിന്താങ്ങുന്നുവെന്നു പുട്ടിൻ പറഞ്ഞു. റഷ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ ഉണ്ടാവാൻ പാടില്ലെന്നു ഷി വ്യക്തമാക്കി.

'Utmost urgency:' Russia, China seek end to Iran war 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക