Image

മെലോനിക്ക് 'മെലഡി' മിഠായി സമ്മാനിച്ച് മോദി; ട്രെന്‍ഡായി 'മെലോഡി' ഹാഷ്ടാഗ്

Published on 20 May, 2026
 മെലോനിക്ക് 'മെലഡി' മിഠായി സമ്മാനിച്ച് മോദി; ട്രെന്‍ഡായി 'മെലോഡി' ഹാഷ്ടാഗ്

ന്യുഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി സന്ദര്‍ശിക്കുന്ന മോദി മെലോനിക്ക് മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു പായ്ക്കറ്റ് പാര്‍ലെ മെലഡി ടോഫീസാണ് മോദി മെലോനിക്ക് സമ്മാനിച്ചത്.

'പ്രധാനമന്ത്രി മോദി ഞങ്ങള്‍ക്ക് ഒരു സമ്മാനം കൊണ്ടുവന്നു... വളരെ, വളരെ നല്ല ടോഫി' എന്ന് മെലോനി വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ ഈ ദൃശ്യങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, മീമുകള്‍, എഡിറ്റ് ചെയ്ത ക്ലിപ്പിംഗുകള്‍ എന്നിവ എക്സിലും ഇന്‍സ്റ്റഗ്രാമിലും നിറഞ്ഞു.


മോദിയുടെയും മെലോനിയുടെയും പേരുകള്‍ സംയോജിപ്പിച്ച '#മെലോഡി' എന്ന ഇതിനകം ശ്രദ്ധേയമായ ഹാഷ്ടാ?ഗിനെ വീണ്ടും അനുസ്മരിപ്പിക്കുന്നതായിരുന്നു മോദി നല്‍കിയ സമ്മാനം. 2023 ല്‍ ദുബായില്‍ നടന്ന COP28 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പമുള്ള സെല്‍ഫി 'Good friends at COP28 #Melodi.' എന്ന തലക്കെട്ടോടെ മെലോനി പങ്കുവെച്ച പോസ്റ്റ് ഓണ്‍ലൈനില്‍ ഒരു മീം ഫെസ്റ്റിന് തന്നെ തുടക്കമിട്ടിരുന്നു. അതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള കണ്ടുമുട്ടല്‍ സോഷ്യല്‍ മീഡിയയില്‍ തരം?ഗം സൃഷ്ടിച്ചിട്ടുണ്ട്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക