
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ മൂല്യം 96.90 നിലവാരത്തിലേക്ക് താഴ്ന്നു. രൂപ റെക്കോഡ് ഇടിവ് നേരിടുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുക, രൂപയെ ശക്തിപ്പെടുത്തുക, വ്യാപാര കമ്മി കുറയ്ക്കുക എന്നിവയക്കാകും പ്രാധാന്യം നല്‍കുക. ഇറാന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇതുവരെ ആറ് ശതമാനം ഇടിവുണ്ടായി.
ഏപ്രില്‍ മാസത്തിലെ വ്യാപാര കമ്മി 28.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 20.7 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതിക്കുള്ള ചെലവ് വര്‍ധിച്ചതും കയറ്റുമതിയിലെ കുറവുമാണ് കാരണം.