
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്ന ഒത്തുതീർപ്പു ഇറാനു വളരെ അത്യാവശ്യമായിട്ടുണ്ടെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞു. "അതു കൊണ്ടു യുദ്ധം വളരെ വേഗം അവസാനിക്കും," അദ്ദേഹം ചൊവാഴ്ച്ച മാധ്യമങ്ങളോടു വ്യക്തമാക്കി.
എണ്ണ വില വൈകാതെ തന്നെ കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. കാരണം, ധാരാളം എണ്ണ വിപണിയിൽ എത്തും.
"ധാരാളം എണ്ണ ലഭ്യമാണ്, അത് എത്തുമ്പോൾ വില കുറയും." യുഎസിൽ ഇന്ധന വില റെക്കോർഡായി തുടരുമ്പോഴാണ് ട്രംപിന്റെ ഈ പ്രസ്താവന.
ചൊവാഴ്ച്ച വീണ്ടും ആരംഭിക്കാനിരുന്ന യുദ്ധം അറബ് സഖ്യ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചു മാറ്റി വയ്ക്കുന്നുവെന്നു ട്രംപ് തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. സൗദി അറേബ്യ, യു എ ഇ, ഖത്തർ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനുമായി സംസാരിക്കുന്നുണ്ട്. ശുഭപ്രതീക്ഷയാണ് ട്രംപ് പ്രകടിപ്പിച്ചത്.
Will end war 'very quickly' as Iran wants deal: Trump