Image

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന പ്രമേയം സെനറ്റിൽ ചർച്ചയ്ക്ക് (പിപിഎം)

Published on 20 May, 2026
ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന പ്രമേയം സെനറ്റിൽ ചർച്ചയ്ക്ക് (പിപിഎം)

ഇറാൻ യുദ്ധത്തിൽ പ്രസിഡന്റ് ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന പ്രമേയം ചൊവാഴ്ച്ച എട്ടാം ശ്രമത്തിൽ സെനറ്റിലെ ഡെമോക്രാറ്റുകൾ പാസാക്കിയെടുത്തു. ഏഴു തവണ പരാജയം കണ്ട പ്രമേയത്തിന് ഇക്കുറി 47നെതിരെ 50 വോട്ട് കിട്ടി.

നാലു റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകളോടു ചേർന്നു പ്രമേയത്തിനു വോട്ട് ചെയ്‌തു. ഇനി പ്രമേയം സെനറ്റ് ഫ്ലോറിൽ ചർച്ചയ്‌ക്കെടുക്കും.

ലൂസിയാന റിപ്പബ്ലിക്കൻ പ്രൈമറിയിൽ എതിരാളിയെ ഇറക്കി ട്രംപ് തോൽപിച്ച സെനറ്റർ ബിൽ കാസിഡി പ്രമേയത്തെ അനുകൂലിച്ചു. ലിസ മൂർക്കോവ്സ്കി, സൂസൻ കോളിൻസ്, റാൻഡ് പോൾ എന്നിവരാണ് പ്രമേയത്തെ പിന്താങ്ങിയ മറ്റു റിപ്പബ്ലിക്കൻ സെനറ്റർമാർ.

ഡെമോക്രാറ്റിക് സെനറ്റർ ടിം കെയ്ൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇറാനെതിരെ ഇറക്കിയ യുഎസ് സേനയെ പിൻവലിക്കണം എന്നാവശ്യപ്പെടുന്നു. വ്യക്തമായ യുദ്ധപ്രഖ്യാപനം കൊണ്ടോ കോൺഗ്രസിന്റെ അംഗീകാരം കൊണ്ടോ മാത്രമേ യുദ്ധം തുടരാൻ നിയമസാധുതയുള്ളൂ.

ഭരണഘടനാ വിരുദ്ധമായ യുദ്ധമാണ് ട്രംപ് തുടങ്ങി വച്ചതെന്നു ഡെമോക്രാറ്റിക് സെനറ്റർ ആഡം ഷിഫ് (കാലിഫോർണിയ) പറഞ്ഞു. 14 യുഎസ് സൈനികർ മരിച്ച യുദ്ധമാണിത്.

സെനറ്റ് ഈ പ്രമേയം അംഗീകരിച്ചാലും അതിനു ഹൗസ് അംഗീകാരം ലഭിക്കേണ്ടതുണ്ട്. പിന്നീട് ട്രംപ് ഒപ്പുവച്ചാൽ മാത്രമേ അത് നിയമമാവൂ.

Senate advances  resolution to limit  Trump's war powers in Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക