
തിരുവനന്തപുരം: മന്ത്രിയായിരിക്കെ ഗണേഷ് കുമാർ കരകയറ്റിയ കെഎസ്ആർടിസിയെ മുക്കിക്കൊല്ലരുതെന്ന് കേരള കോൺഗ്രസ് ബി . പുതിയ യുഡിഎഫ് സർക്കാരിന്റെ സമീപനം കെഎസ്ആർടിസിയെ തകർക്കും. സ്ത്രീകൾക്ക് തികച്ചും സൗജന്യമായി എല്ലാ ബസിലും ഏത് സ്ഥലത്തും പോകാം എന്ന പദ്ധതി സ്ഥാപനത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ പൂട്ടിപ്പോകുമെന്ന് പറഞ്ഞ സ്ഥാപനത്തെയാണ് കെബി ഗണേഷ് കുമാർ പ്രവർത്തനലാഭത്തിലേക്ക് എത്തിച്ചത്. 95ഓളം ഡിപ്പോകൾ നിലവിൽ പ്രവർത്തന ലാഭത്തിലായിട്ടുണ്ട്. മുടങ്ങിപ്പോയ ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ ഗണേഷ് കുമാറിന്റെ നേതൃത്വത്തിന് സാധിച്ചെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ഇതെല്ലാം തകർക്കുന്ന നിലയാണ് വരാൻ പോകുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി.