
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പുതിയ സർക്കാരിന് ആശംസകൾ നേർന്നത്.
മുൻ സർക്കാരുകൾ സംസ്ഥാനത്ത് ആരംഭിച്ചതും പിന്തുടർന്നുപോന്നതുമായ ജനകീയ വികസന പദ്ധതികൾ പുതിയ സർക്കാരും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നതായി പിണറായി വിജയൻ വ്യക്തമാക്കി. നാടിന്റെ നന്മയ്ക്കായുള്ള അത്തരം എല്ലാ ഇടപെടലുകൾക്കും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.