Image

നോർവേയുടെ പരമോന്നത പുരസ്കാരവും സ്വന്തമാക്കി നരേന്ദ്ര മോദി

Published on 18 May, 2026
നോർവേയുടെ പരമോന്നത പുരസ്കാരവും സ്വന്തമാക്കി നരേന്ദ്ര മോദി

അന്താരാഷ്ട്ര ബഹുമതികളുടെ നേട്ടത്തിൽ പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർവേയുടെ പരമോന്നത സിവിൽ ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റിന്റെ ഏറ്റവും ഉയർന്ന പതിപ്പാണിത്. സ്വീഡന്റെ പരമോന്നത പുരസ്കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് നോർവേയിൽ നിന്നും മോദിയെ തേടി ഈ അംഗീകാരമെത്തുന്നത്. ഇതോടെ ആഗോള തലത്തിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന പരമോന്നത ബഹുമതികളുടെ എണ്ണം 32 ആയി ഉയർന്നു.

വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനും ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും മോദി നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ഈ പുരസ്കാരം. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. സന്ദർശനത്തിനിടെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി.

നേരത്തെ നെതർലൻഡ്‌സ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെത്തിയത്. സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു സന്ദർശനം. 2018-ലെ ആദ്യ ഇന്ത്യ- നോർഡിക് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി മോദി സ്വീഡൻ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വ്യവസായ സഹകരണ മേഖലകൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിമാർ ചർച്ച ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക