Image

യുദ്ധത്തിനെതിരെ ജനരോഷം: ട്രംപിന്റെ അപ്പ്രൂവൽ റേറ്റിംഗ് വെറും 37% ആയി കൂപ്പുകുത്തി (പിപിഎം)

Published on 18 May, 2026
യുദ്ധത്തിനെതിരെ ജനരോഷം: ട്രംപിന്റെ അപ്പ്രൂവൽ റേറ്റിംഗ് വെറും 37% ആയി കൂപ്പുകുത്തി (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധം പ്രസിഡന്റ് ട്രംപിന്റെ ജനപ്രീതി പാടേ തകർത്തുവെന്നു ന്യൂ യോർക്ക് ടൈംസ് പത്രവും സിയെന്ന യൂണിവേഴ്‌സിറ്റിയും ചേർന്നു നടത്തിയ ഏറ്റവും പുതിയ പോളിംഗിൽ കാണുന്നു. അദ്ദേഹത്തിന്റെ അപ്പ്രൂവൽ റേറ്റിംഗ് കൂപ്പുകുത്തി വെറും 37% ആയി.

രണ്ടാം ഭരണത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. അദ്ദേഹത്തെ തള്ളിക്കളയുന്നതു വെറുമൊരു ഭൂരിപക്ഷമല്ല, 63% പേരാണ്. യുദ്ധത്തിനു ചെലവിട്ട പണം ദുർവ്യയം ആണെന്നും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇല്ലെന്നും അവർ പറഞ്ഞു.

ട്രംപിന്റെ കരുത്തായിരുന്ന കുടിയേറ്റ നയത്തിനും എതിർപ്പുയരുന്നു: 56% പേരാണ് അതിനെ എതിർക്കുന്നത്. 64% സാമ്പത്തിക രംഗം കൈകാര്യം ചെയ്ത രീതിയെ എതിർക്കുമ്പോൾ 56% പേർ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനം തൃപ്തികരമല്ലെന്നു തന്നെ പറയുന്നു.

സ്വതന്ത്ര വോട്ടർമാരെ ട്രംപിനു ദിവസേന നഷ്ടമാവുന്നു എന്നാണ് കാണുന്നത്. ജനുവരിയിൽ ഇതേ പോളിങ്ങിൽ 62% പേർ ട്രംപിനെ തള്ളിയപ്പോൾ പുതിയ പോളിങ്ങിൽ അത് 69% ആയി ഉയർന്നു. ഈ വോട്ടർമാർ നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ നിർണയാകമാണ്.

ഇറാൻ യുദ്ധവും ഇന്ധന വിലയും ട്രംപിനെ ഇനിയും വീഴ്ത്തുമെന്നും 37% കഴിഞ്ഞും താഴുമെന്നും സർവേ പറയുന്നു.

നവംബർ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കൊയ്യാൻ ഡെമോക്രാറ്റുകൾക്കു കഴിയും എന്നാണ് വിലയിരുത്തൽ. അവർക്കു 50% പിന്തുണ കാണുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് 39% മാത്രമേയുള്ളൂ.

War pulls down Trump rating drastically  

Join WhatsApp News
J. Joseph 2026-05-18 16:40:35
Despite the poll numbers warning both Trump and GOP, Trump continues his course undeterred. He has admitted that he has no concern about people’s concerns and issues. Mr. President, you promised that you would not go to war outside the country, you would reduce grocery and gas prices, you promised you would MAGA. Now America is at war outside the country with Israel. Gas prices are shooting up. Grocery prices are unaffordable. You need to feel the pain of Americans.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക