Image

ഭരണ പ്രതിപക്ഷ നേതാക്കൾ ഒരേ വേദിയിൽ: വേറിട്ട മാതൃകയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങ്

Published on 18 May, 2026
ഭരണ പ്രതിപക്ഷ നേതാക്കൾ ഒരേ വേദിയിൽ: വേറിട്ട മാതൃകയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങ്

തിരുവനന്തപുരം;  കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ തിരുവനന്തപുരത്തെ   വേദി  വേദി  രാഷ്ട്രീയ വൈരങ്ങൾക്കപ്പുറം ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പ്രമുഖരെ ഒരുമിച്ച് ചേർത്തുവെച്ച വേറിട്ടൊരു രാഷ്ട്രീയ സംസ്കാരത്തിനാണ്  സാക്ഷ്യം വഹിച്ചത്. വൻ ജനപങ്കാളിത്തത്തോടെയും രാഷ്ട്രീയ സൗഹാർദ്ദത്തോടെയുമാണ് യു ഡി എഫ് സർക്കാർ അധികാരമേൽക്കുന്ന ചടങ്ങുകൾ സംഘടിപ്പിച്ചത്.

ഭരണ കക്ഷിയെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഒരേ വേദിയിൽ ഇരിപ്പിടങ്ങൾ ഒരുക്കി എന്നതായിരുന്നു ഈ ചടങ്ങിന്റെ ഏറ്റവും വലിയ ആകർഷണം. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സ്ഥാനമൊഴിയുന്ന സ്പീക്കർ എ എൻ ഷംസീർ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെല്ലാം കോൺഗ്രസ് ദേശീയ സംസ്ഥാന നേതൃത്വത്തിനൊപ്പം പ്രധാന വേദിയിൽ തന്നെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നു. പ്രതിപക്ഷത്തെയും ചേർത്തുപിടിച്ചുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ഈ നീക്കം കേരള രാഷ്ട്രീയത്തിൽ പുതിയൊരു മാതൃകയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക