Image

പുതുക്കിയ 14 നിർദേശങ്ങൾ ഇറാൻ പാക്കിസ്ഥാൻ വഴി യുഎസിനു സമർപ്പിച്ചു (പിപിഎം)

Published on 18 May, 2026
 പുതുക്കിയ 14 നിർദേശങ്ങൾ ഇറാൻ പാക്കിസ്ഥാൻ വഴി യുഎസിനു സമർപ്പിച്ചു (പിപിഎം)

ഇറാന്റെ 14 നിർദേശങ്ങൾ യുഎസ് തള്ളിയതിനു ശേഷം പുതുക്കിയ 14 നിർദേശങ്ങൾ പാക്കിസ്ഥാൻ വഴി സമർപ്പിച്ചെന്നു ഇറാന്റെ തസ്‌നിം ന്യൂസ് ഏജൻസി അറിയിച്ചു. 'യുദ്ധം അവസാനിപ്പിക്കാനും പരസ്പര വിശ്വാസം ഉറപ്പിക്കാനും' ആണ് ഇറാൻ ശ്രമിക്കുന്നതെന്ന് ഏജൻസി പറഞ്ഞു.

പാക്ക് ആഭ്യന്തര മന്ത്രി മൂന്നു ദിവസമായി ഇറാൻ തലസ്ഥാനത്തുണ്ട്.

ചർച്ച നടക്കുമ്പോൾ ഇറാന്റെ മേലുള്ള എണ്ണ ഉപരോധം തത്കാലത്തേക്കു പിൻവലിക്കാമെന്ന് യുഎസ് നിർദേശിച്ചിരുന്നു എന്ന് ഏജൻസി ചൂണ്ടിക്കാട്ടി. എന്നാൽ ഉപരോധം എന്നേക്കുമായി പിൻവലിക്കണം എന്നതാണ് ഇറാന്റെ ആവശ്യം.

യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നു വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് പറഞ്ഞു. അതേപ്പറ്റി ചർച്ച ആവശ്യമില്ല. അണ്വായുധ നിയന്ത്രണ കരാർ അനുസരിച്ചു ലഭിച്ച അവകാശമാണ്.

ഉപരോധം അവസാനിപ്പിച്ച് മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കണം എന്ന ഇറാന്റെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

Iran submits fresh proposals 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക