Image

കര്‍ണാടക ആന ക്യാംപില്‍ ആനകള്‍ ഏറ്റുമുട്ടി; ഇടയില്‍ പെട്ട് ടൂറിസ്റ്റിന് ദാരുണാന്ത്യം

Published on 18 May, 2026
കര്‍ണാടക ആന ക്യാംപില്‍ ആനകള്‍ ഏറ്റുമുട്ടി; ഇടയില്‍ പെട്ട്  ടൂറിസ്റ്റിന് ദാരുണാന്ത്യം


കുടക്:  കര്‍ണാടക വനംവകുപ്പിന്റെ ആന ക്യാംപില്‍ ആനകള്‍ ഏറ്റുമുട്ടി. ഇടയില്‍ പെട്ട് ടൂറിസ്റ്റിന് ദാരുണാന്ത്യം. കുടക് ജില്ലയിലെ ദുബാര ആന ക്യാംപില്‍ ആണ് ആനകള്‍ ഏറ്റ്ുമുട്ടിയത്.

തമിഴ്‌നാട് സ്വദേശി ജിനു (33) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആനയുടെ അടിയില്‍ നിന്ന് ഇവരുടെ ഭര്‍ത്താവ് കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു. യുവതിലെ വലിച്ചെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

മാര്‍ത്താണ്ഡ, താജ് എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. ഒരു ആനയുടെ കാലിന് അടിയില്‍പെട്ടാണ് യുവതി മരണപ്പെട്ടത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക