Image

രൂപയുടെ മൂല്യത്തില്‍ ഇന്നും റെക്കോഡ് ഇടിവ്: ഡോളറിനെതിരെ 96.20 ആയി

Published on 18 May, 2026
രൂപയുടെ മൂല്യത്തില്‍ ഇന്നും റെക്കോഡ് ഇടിവ്: ഡോളറിനെതിരെ 96.20 ആയി


ദിനംപ്രതിയെന്നോണം മൂല്യമിടിഞ്ഞ് രൂപ. തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ യുഎസ് ഡോളറിനെതിരെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 96.20ലെത്തി. ഇറാന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ രൂപയുടെ മൂല്യത്തില്‍ 5.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടവുമാണ് തകര്‍ച്ചയുടെ പ്രധാന കാരണങ്ങള്‍.

തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 96.20 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി. മുന്‍പത്തെ ക്ലോസിംഗിനേക്കാള്‍ 0.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാന്‍ പ്രതിസന്ധി ആരംഭിച്ചതിനുശേഷം രൂപയുടെ മൂല്യത്തില്‍ 5.5 ശതമാനം കുറവുണ്ടായി. 
കഴിഞ്ഞ ആഴ്ചയാണ് രൂപ ആദ്യമായി 96 കടന്നത്. വെള്ളിയാഴ്ച 96.14 വരെ താഴ്ന്ന രൂപ 95.97 എന്ന നിരക്കിലാണ് ക്ലോസ് ചെയ്തിരുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക