Image

അമേരിക്കയില്‍ ഫാ.തോമസ് വാഴച്ചാരിക്കല്‍ നയിക്കുന്ന ആത്മീയ വിമോചന ധ്യാന ശിബിരം ഓസ്റ്റിനില്‍ മെയ് 22 മുതല്‍

സണ്ണി തോമസ് Published on 18 May, 2026
അമേരിക്കയില്‍ ഫാ.തോമസ് വാഴച്ചാരിക്കല്‍ നയിക്കുന്ന ആത്മീയ വിമോചന ധ്യാന ശിബിരം ഓസ്റ്റിനില്‍ മെയ് 22 മുതല്‍

അമേരിക്കയിലെ ടെക്‌സാസ്സിലെ ഓസ്റ്റിന്‍ നഗരത്തിലുള്ള പി.ഡി.എം. റിന്യൂവല്‍ സെന്ററില്‍ എല്ലാ മാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ വിജയകരമായി നടന്ന് വരുന്നു.

ഈ മാസം നടക്കുന്ന ഡെലിവറന്‍സ് റിട്രീറ്റ് മെയ് 22-ാം തീയതി മുതല്‍ ആരംഭിക്കും. പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ ഫാ.തോമസ് വാഴച്ചാരീക്കല്‍ നേതൃത്വം കൊടുക്കും. ഈ ധ്യാന ശിബിരം മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച് മെയ് 25 തിങ്കളാഴ്ച 3 മണിക്ക് ആരംഭിച്ച് മെയ് 25 തിങ്കളാഴ്ച വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നതാണ്.

ഈ ഡെലിവറന്‍സ് റിട്രീറ്റില്‍ വചനപ്രഘോഷണം, ആത്മീയ നവീകരണം, കുടംബജീവിതത്തിലും, വിശ്വാസ ജീവിതത്തിലം നവീകരണവും പുതുക്കലും, വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, രോഗശാന്തി വിടുതല്‍ ശുശ്രൂഷകള്‍, ദിവകാരുണ്യ ആരാധന, വെഞ്ചിരിപ്പ് ശുശ്രൂഷകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആതമീയ വിമോചന ധ്യാന ശിബിരത്തില്‍ പങ്കെടുത്ത് ദൈവാനുഭവത്തിലൂടെ ആതമീയ ഉണര്‍വ്വും, ദൈവാനുഗ്രഹവും പ്രാപിക്കാന്‍ എല്ലാവരെയും ഈശോയുടെ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് ഭക്തജനങ്ങളാണ് ഓസ്റ്റിനിലെ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക എല്ലാ മാസവും എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.
ഡെലിവറന്‍സ് റിട്രീറ്റിന്റെ വിജയത്തിനായി ഓസ്റ്റിന്‍ പി.ഡി.എം. ധ്യാനകേന്ദ്രത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഈ ആതമീയ നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.


408 643 4988, 832 758 1080, 425 443 2640,
PDM Renewal Center,

8701 Bule 8701 Burleson Manor Rd, 

Manor, TX 78653

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക