
ഹോർമുസ് കടലിടുക്കിൽ കടലിനടിയിലൂടെ പോകുന്ന കേബിളുകൾ ഇറാൻ മുറിച്ചു കളഞ്ഞാൽ ലോകമൊട്ടാകെ ഇന്റർനെറ്റ് തകർന്നു ആഗോള സമ്പദ് വ്യവസ്ഥ സ്തംഭിക്കുമെന്നു ആശങ്ക. ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ എന്നിവ ഉൾപ്പെടെയുള്ള കമ്പനികളുടെ മേൽ ടോൾ ചുമത്താൻ ഇറാൻ ആലോചിക്കുന്നു എന്നു റിപ്പോർട്ടുണ്ട്. അവർ പണം നൽകാൻ വിസമ്മതിച്ചാൽ കേബിളുകൾ വിഛേദിച്ചെന്നു വരാം എന്ന് ഇറാൻ വാർത്താ ഏജൻസികൾ പറയുന്നു.
"ഞങ്ങൾ ഇന്റർനെറ്റ് കേബിളുകൾക്കു ഫീ ചുമത്തും," ഇറാന്റെ സൈനിക വക്താവ് ഇബ്രാഹിം സോൾഫാഗരി കഴിഞ്ഞയാഴ്ച്ച പറഞ്ഞു. ഹോർമുസ് ഇറാന്റെ വകയാണെന്ന അവകാശവാദം ഉയർത്തിപ്പിടിച്ചാണ് അവർ പണം ചോദിക്കുന്നത്.
കേബിളുകൾ റിപ്പയർ ചെയ്യുന്ന ജോലികൾ ഇറാന്റെ കമ്പനികളെ ഏൽപ്പിക്കണമെന്നും അവർ നിഷ്‌കർഷിക്കുന്നു. എങ്ങിനെയാണ് ഇറാൻ ഈ ചട്ടങ്ങൾ നടപ്പാക്കുക എന്നതു വ്യക്തമല്ല. അമേരിക്കൻ കമ്പനികൾക്ക് ഇറാനു പണം നൽകാൻ ഉപരോധം തടസമാണ്.
ആഗോള ഡിജിറ്റൽ ശൃംഖലയുടെ അടിത്തറയാണ് ഈ കേബിളുകൾ. ലോകത്തിന്റെ ഇന്റർനെറ്റ്‍ ബന്ധങ്ങളിൽ ബഹുഭൂരിപക്ഷവും അവരാണ് നിയന്ത്രിക്കുന്നത്.
ഇന്റർനെറ്റ് മാത്രമല്ല തകരാറിലാവുക. ബാങ്കിംഗ് സംവിധാനം, സൈനിക സംവിധാനങ്ങൾ, എ ഐ, വ്യാപാരം തുടങ്ങിയ കാര്യങ്ങളെയെല്ലാം അതു ബാധിക്കും.
ഹോർമുസിൽ ഒമാൻ തീരത്തോടു ചേർന്നാണ് മിക്ക കേബിളുകളും കടന്നു പോകുന്നത്. അതൊരു വളരെ ഇടുങ്ങിയ ഇടനാഴിയാണ്. ഫാൽക്കൺ, ഗൾഫ് ബ്രിജ് ഇന്റർനാഷനൽ എന്നീ കമ്പനികളുടെ കേബിളുകൾ ഇറാന്റെ ജലാതിർത്തിക്കുള്ളിലാണ്.
ഏഷ്യയിൽ നിന്നു യൂറോപ്പിനെ ബന്ധപ്പെടുത്തുന്ന കേബിളുകൾ ഈ വഴി കടന്നു പോകുന്നുണ്ട്. ഈസ്റ്റ് ആഫ്രിക്കൻ ബന്ധങ്ങളും മുറിഞ്ഞു പോകാം.
യു എൻ നിയമം അനുസരിച്ചു കേബിളുകൾ കടന്നു പോകുന്ന ജലാതിർത്തികളുള്ള രാജ്യങ്ങൾക്കു ഫീസ് പിരിക്കാൻ അവകാശമുണ്ടെന്നു ഇറാൻ വാദിക്കുന്നു. സൂയസ് കനാലിൽ ഈജിപ്ത് ടോൾ പിരിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. എന്നാൽ സൂയസ് നിർമിത കനാൽ ആണ്. ഹോർമുസ് പ്രകൃതി ദത്തമാണ്.
Iran could wreck global internet links