
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇറാന്റെ മുന്നിൽ അഞ്ചു കർശന നിർദേശങ്ങൾ വച്ചതായി ഇറാൻ വാർത്താ മാധ്യമങ്ങൾ അറിയിച്ചു.
ഉപരോധങ്ങളും യുഎസ് നയങ്ങളും മൂലം ഇറാനു വന്ന നഷ്ടങ്ങൾക്കു പരിഹാരം നൽകണമെന്ന ആവശ്യം യുഎസ് തള്ളിയതായി ഫാർസ് ന്യൂസ് ഏജൻസി പറഞ്ഞു. വിദേശത്തു യുഎസ് മരവിപ്പിച്ച ആസ്തികളിൽ 25% പോലും വിട്ടു കൊടുക്കില്ല.
ഇറാൻ സമ്പുഷ്ടമാക്കിയ 400 കിലോ യുറേനിയം അമേരിക്കയ്ക്കു കൈമാറണം എന്നതാണ് മറ്റൊരു വ്യവസ്ഥ. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ചിലതു മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ.
ചർച്ചകൾ തുടരണമെങ്കിൽ പല മേഖലയിലും ഇറാൻ ഉൾപ്പെട്ട സംഘർഷങ്ങൾ അവസാനിപ്പിക്കണം.
ഇറാൻ ഈ വ്യവസ്ഥകൾ സ്വീകരിച്ചില്ലെങ്കിൽ യുഎസ്-ഇസ്രയേലി ആക്രമണം ഉണ്ടാവാം എന്ന സാധ്യത നിലനിൽക്കുന്നു എന്നും യുഎസ് വ്യക്തമാക്കുന്നു.
വിട്ടുവീഴ്ചയില്ലാത്ത നിലപാട്
ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ യുഎസ് നിലപാടുകളിൽ യാതൊരു വിട്ടുവീഴ്ചയും കാണുന്നില്ലെന്നു ഇറാൻ മാധ്യമങ്ങൾ പറഞ്ഞു.
"യുഎസ് ഇറാനിൽ നിന്ന് ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നു, പക്ഷെ തിരിച്ചൊന്നും നൽകാൻ അവർ തയാറല്ല. യുദ്ധം കൊണ്ടു നേടാൻ കഴിയാത്തത് നേടിയെടുക്കാൻ അവർ ശ്രമിക്കുന്നു, അത് ചർച്ചകൾക്കു വിലങ്ങുതടിയാവും," മെഹർ ന്യൂസ് പറഞ്ഞു.
ചർച്ചകൾ ഫലപ്രദമാകണമെങ്കിൽ വിശ്വാസ്യത ഉറപ്പാക്കുന്ന അഞ്ചു നടപടികൾ യുഎസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നു ടെഹ്‌റാൻ പറയുന്നു. ലെബനന് നേരെയുള്ളത് ഉൾപ്പെടെ എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുക, ഇറാനു മേലുള്ള ഉപരോധം നീക്കുക, മരവിപ്പിച്ച ഫണ്ടുകൾ വിട്ടു കൊടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു.
യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്കു പരിഹാരം വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഹോർമുസിനു മേലുള്ള പരമാധികാരം അംഗീകരിക്കണം.
ചർച്ചകളുടെ മറ പിടിച്ചു യുദ്ധത്തിന് ഒരുങ്ങുകയാണ് യുഎസ് എന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് പറഞ്ഞു.
US sets tough conditions to Iran