
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (ഡി ആർ സി), യുഗാണ്ട എന്നിവിടങ്ങളിലെ എബോള രോഗവ്യാപനം ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ആണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയു എച് ഓ) ഞായറാഴ്ച്ച ജനീവയിൽ പ്രഖ്യാപിച്ചു.
ലോകം അതേപ്പറ്റി ആശങ്കപ്പെടേണ്ടതുണ്ടെന്നു അവർ പറഞ്ഞു. ബുണ്ടിബുഗ്യോ വൈറസ് മൂലമുണ്ടാവുന്ന രോഗം പക്ഷെ മഹാമാരിയാവുന്നില്ല.
ഇരു രാജ്യങ്ങളും രോഗവ്യാപനം തടയാൻ കൈക്കൊണ്ട നടപടികളിൽ ഡബ്ലിയു എച് ഓ സംതൃപ്തി രേഖപ്പെടുത്തി.
ഏതാണ്ട് 246 കേസുകളും 65 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ കൂടുതൽ വ്യാപനം ഉണ്ടാവാം എന്ന ആശങ്കയുണ്ട്.
WHO declares Ebola outbreak a global public health emergency