Image

20 വര്‍ഷത്തെ കാത്തിരിപ്പ്: റഹീമിന്റെ ശിക്ഷാകാലാവധി കഴിയാന്‍ മണിക്കൂറുകള്‍ മാത്രം ; പ്രതീക്ഷയോടെ കുടുംബം

Published on 17 May, 2026
20 വര്‍ഷത്തെ കാത്തിരിപ്പ്:  റഹീമിന്റെ ശിക്ഷാകാലാവധി കഴിയാന്‍  മണിക്കൂറുകള്‍ മാത്രം ;  പ്രതീക്ഷയോടെ കുടുംബം

കോഴിക്കോട്: 20 വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി മേയ് 19-ന് അവസാനിക്കും. റഹീം വൈകാതെ ജയില്‍മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബവും നിയമസഹായ സമിതിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗദിയുടെ കാരുണ്യത്തിലാണ് റഹീമിന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. 21-ന് സൗദിയില്‍ പെരുന്നാള്‍ അവധി തുടങ്ങും.

അതുകൊണ്ട് കൃത്യമായി ഏത് ദിവസം റഹീം ജയില്‍ മോചിതനാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അബ്ദുല്‍ റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി പിരിഞ്ഞുകിട്ടിയതില്‍ പതിനൊന്നരക്കോടി രൂപയോളം ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം കമ്മിറ്റി ചേര്‍ന്ന് ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

വധശിക്ഷയില്‍നിന്ന് റഹീം നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കും. ഇതോടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ അവസാനിക്കും. 2006-ല്‍ ഡ്രൈവര്‍ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക