
തിരുവനന്തപുരം: കേരളത്തിലെ പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ, പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് ശിവഗിരി മഠം രംഗത്ത്. യുഡിഎഫ് സഖ്യത്തിൽ നിന്ന് വിജയിച്ചുവന്ന ഈഴവ സമുദായക്കാരായ ഒൻപത് പേരിൽ ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനോട് നേരിട്ട് ആവശ്യപ്പെട്ടതായി ശിവഗിരി മഠം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേക വകുപ്പുള്ളതുപോലെ, പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്കായി മാത്രമായി ഒരു പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി വേണമെന്നും മഠം ആവശ്യപ്പെടുന്നു. കേരളത്തിൽ നാൽപ്പത്തിരണ്ടോളം പിന്നാക്ക സമുദായങ്ങളുണ്ടെന്നും ഇവരുടെ സമഗ്രമായ വളർച്ച ഉറപ്പാക്കാൻ ഒരു മന്ത്രിയുടെ സാന്നിധ്യം അനിവാര്യമാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിചേർത്തു.
മന്ത്രിസഭയിൽ മാത്രമല്ല, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലും പിന്നാക്ക, ദളിത് വിഭാഗങ്ങൾക്ക് കൃത്യമായ പ്രാതിനിധ്യം നൽകണമെന്ന നിലപാട് ശിവഗിരി മഠം നേരത്തെയും മുന്നോട്ടുവെച്ചിരുന്നു