Image

പാർട്ടി എന്ത് പദവി നൽകിയാലും ഉത്തരവാദിത്തത്തോടെ സ്വീകരിക്കും; സ്‌പീക്കർ പദവി ചെറുതല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

Published on 17 May, 2026
പാർട്ടി എന്ത് പദവി നൽകിയാലും ഉത്തരവാദിത്തത്തോടെ സ്വീകരിക്കും; സ്‌പീക്കർ പദവി ചെറുതല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: പാർട്ടി എന്ത് പദവി നൽകിയാലും ഉത്തരവാദിത്തത്തോടെ സ്വീകരിക്കുമെന്നും സ്‌പീക്കർ പദവിയിൽ സംതൃപ്‌തനെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. സ്ഥാനങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സ്‌പീക്കർ പദവി ചെറുതല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടി എടുക്കുന്ന എന്ത് തീരുമാനവും സന്തോഷത്തോടെ അംഗീകരിച്ച് മുന്നോട്ടു പോകും. സ്‌പീക്കർ സ്ഥാനം ചെറിയ പദവിയല്ല. സ്‌പീക്കർ സ്ഥാനം എല്ലാ സംസ്ഥാനങ്ങളിലും ഒന്നേയുള്ളൂ. ആളുകളുടെ കാഴ്‌ചപ്പാടുകളാണ് ഇത് ചെറുതെന്ന് സ്ഥാപിക്കുന്നതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. പാർട്ടി തീരുമാനം തന്നെ അറിയിക്കുന്നത് വരെ ഒരു പരാമർശത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കോൺഗ്രസിലെ മന്ത്രി ചർച്ചയിൽ സ്‌പീക്കർ പദവി വേണ്ടെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിലപാടറിയിച്ചത്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക