
റിപ്പബ്ലിക്കൻ സെനറ്റർ ബിൽ കാസിഡിയോടു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കണക്കു തീർത്തു. ലൂസിയാന റിപ്പബ്ലിക്കൻ പ്രൈമറിയിൽ കാസിഡിയെ തോൽപിക്കാൻ ട്രംപ് നടത്തിയ ഇടപെടൽ വിജയമായി.
ശനിയാഴ്ച്ച നടന്ന പ്രൈമറിയിൽ മൂന്നാം സ്ഥാനത്തായ കാസിഡി ട്രംപിന്റെ കരുത്തു കണ്ടപ്പോൾ ആരും 50% നേടാത്ത വോട്ടിംഗിൽ മറ്റു രണ്ടു സ്ഥാനാർഥികൾ ജൂൺ 27നു നടക്കുന്ന റൺഓഫിലേക്കു യോഗ്യത നേടി. ട്രംപ് രംഗത്തിറക്കിയ റെപ്. ജൂലിയ ലെറ്റ്‌ലോ, ലൂസിയാന ട്രഷറർ ജോൺ ഫ്ലെമിംഗ് എന്നിവർ റൺഓഫിൽ ഏറ്റുമുട്ടും. ലെറ്റ്‌ലോ 45.2%, ഫ്ലെമിംഗ് 28.3% എന്നിങ്ങനെ നേടിയപ്പോൾ കാസിഡിക്കു കിട്ടിയത് 24.4% ആണ്.
2020ൽ ട്രംപ് പ്രസിഡന്റായിരിക്കെ ജോൺ ബൈഡനോടു തിരഞ്ഞെടുപ്പ് തോറ്റതിനെ തുടർന്നു അദ്ദേഹത്തിന്റെ അനുയായികൾ ക്യാപിറ്റോൾ ആക്രമിച്ചതു ചരിത്രമാണ്. അതിന്റെ പേരിൽ ട്രംപിനെ സെൻഷർ ചെയ്യാൻ സെനറ്റിൽ വോട്ട് ചെയ്ത കാസിഡി അതോടെ ട്രംപിനു നിത്യ ശത്രു ആയിരുന്നു.
ട്രംപിനെതിരെ വോട്ട് ചെയ്ത ഏഴു റിപ്പബ്ലിക്കൻ സെനറ്റർമാരിൽ കാസിഡി ഉൾപ്പെടെ മൂന്നു പേർ മാത്രമേ ഇപ്പോൾ സെനറ്റിലുള്ളൂ. ട്രംപിന്റെ രണ്ടാമത്തെ ഇംപീച്ച്മെന്റ് ആയിരുന്നു അത്.
2014ൽ സെനറ്ററായ കാസിഡി പ്രൈമറിയിൽ തോൽക്കുമെന്നു സർവേകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ മത്സരം കഠിനമായിരുന്നതിനാൽ ഇത്ര വലിയ പരാജയം ഉണ്ടാവുമെന്നു കരുതിയിരുന്നില്ല.
സെനറ്റ് മജോറിറ്റി ലീഡർ ജോൺ തുൻ ഉൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖർ പലരും കാസിഡിക്കു പിന്തുണ നൽകിയിരുന്നു.
Trump foe Sen. Cassidy loses primary