
പ്രസിഡന്റ് ട്രംപ് ഒരു യുഎസ് നേവി ജനറലുമൊത്തു കപ്പലിൽ പട നയിക്കുന്ന എ ഐ ചിത്രവും 'കൊടുംകാറ്റിനു മുൻപുള്ള ശാന്തത' എന്ന അദ്ദേഹത്തിന്റെ താക്കീതും മിഡിൽ ഈസ്റ്റ് യുദ്ധം വീണ്ടും ആരംഭിക്കാൻ പോകുന്നു എന്ന ആശങ്ക ഉയർത്തി.
ചർച്ചകൾ വഴിമുട്ടി നിൽക്കെ വീണ്ടും യുദ്ധം എന്ന സാധ്യത ട്രംപ് സഹായികളുമായി ചർച്ച ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുമുണ്ട്. എ ഐ ചിത്രത്തിൽ ട്രംപ് പട നയിക്കുമ്പോൾ പശ്ചാത്തലത്തിൽ ഇറാന്റെ കപ്പലുകളും കാണാം.
കടൽ ക്ഷോഭിച്ച നിലയിലാണ്. ഇടിമിന്നലുമുണ്ട്. ഇറാനുള്ള താക്കീതായാണ് ചിത്രം വ്യാഖ്യാനിക്കപ്പെടുന്നത്.
ട്രംപ് യുദ്ധത്തെ പറ്റി ഉടൻ തീരുമാനം എടുക്കുമെന്നു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്‌തു. ഇസ്രയേലി മാധ്യമങ്ങളും അങ്ങിനെ തന്നെ പറയുന്നു.
ചർച്ച ഫലം കണ്ടില്ലെങ്കിൽ വളരെ മോശം സമയം ഉണ്ടാവുമെന്നു ട്രംപ് ഫ്രഞ്ച് മാധ്യമങ്ങളോടു പറഞ്ഞു.
അതേ സമയം, യുഎസ് പുതുതായി ചർച്ചയ്ക്കു താല്പര്യം കിട്ടിയെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. എന്നാൽ അമേരിക്കയെ വിശ്വസിക്കാൻ കഴിയില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
Trump’s warning sparks alarm over possible Iran strikes