
മലപ്പുറം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം മാറിയതോടെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ഊർജിതമായി. മുസ്ലീം ലീഗ് അവർക്ക് ലഭിച്ച അഞ്ച് മന്ത്രിസ്ഥാനങ്ങളിലേക്കുമുള്ള പ്രതിനിധികളിൽ ധാരണയായി. മുന്നണിയിൽ ആവശ്യപ്പെടേണ്ട വകുപ്പുകളും പാർട്ടിയിൽ ധാരണയിൽഎത്തിയിട്ടുണ്ട്.
നിയസഭയിൽ സർക്കാരിനെ കടന്നാക്രമിച്ചിരുന്ന പി.കെ ബഷീർ മന്ത്രിസഭയിൽ വരും. രാഷ്ട്രീയ പൊതുയോഗങ്ങളിൽ പാർട്ടിയേയും സർക്കാരിനേയും മുൾമുനയിൽ നിർത്തിയ കെ.എം ഷാജിയാണ് മന്ത്രിസഭയിലെ മറ്റൊരംഗം.
മന്ത്രിമാരും വകുപ്പുകളും ഇപ്രകാരമാണ്.:
പി.കെ കുഞ്ഞാലിക്കുട്ടി (വ്യവസായം, ഐ.ടി) അഡ്വ. എൻ.ഷംസുദീൻ (വിദ്യാഭ്യാസം), കെ.എം ഷാജി (തദ്ദേശ സ്വയം ഭരണം), പി.കെ ബഷീർ (ന്യൂനപക്ഷ, പ്രവാസി ക്ഷേമം, ഹജ്ജ്, വഖഫ്), അഡ്വ.വി.ഇ അബ്ദുൾ ഗഫുർ (പൊതുമരാമത്ത്)