Image

കടുംപിടിത്തംവിട്ട് രമേശ് ചെന്നിത്തല; ആഭ്യന്തരമെങ്കില്‍ മന്ത്രിസഭയില്‍ ചേരാം, സാധ്യത ധനകാര്യത്തിന്

Published on 16 May, 2026
 കടുംപിടിത്തംവിട്ട് രമേശ് ചെന്നിത്തല; ആഭ്യന്തരമെങ്കില്‍ മന്ത്രിസഭയില്‍ ചേരാം, സാധ്യത ധനകാര്യത്തിന്

 

തിരുവനന്തപുരം: വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ചേരാന്‍ സാധ്യത. മുഖ്യമന്ത്രിസ്ഥാനം കൈവിട്ടതോടെ പരിഭവത്തിലായിരുന്ന രമേശ് കടുംപിടിത്തം വിട്ട് സഹകരണമനോഭാവത്തിലേക്ക് വന്നു. ആഭ്യന്തരവകുപ്പാണെങ്കില്‍ മന്ത്രിസഭയില്‍ ചേരാമെന്ന സന്നദ്ധതയാണ് രമേശിന്റെ ക്യാമ്പ് അറിയിച്ചത്. എന്നാല്‍, ആഭ്യന്തരം വിട്ടുനല്‍കാന്‍ സതീശന്‍ തയ്യാറാകുമോയെന്ന് വ്യക്തമല്ല. പകരം ധനകാര്യം വാഗ്ദാനംചെയ്‌തേക്കും. അത് രമേശിന് സ്വീകാര്യമാകുമോയെന്ന് വ്യക്തമല്ല. ഉമ്മന്‍ചാണ്ടിയോടൊപ്പം ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹത്തിന് ജൂനിയറായ സതീശന്റെ മന്ത്രിസഭയില്‍ ആഭ്യന്തരത്തിനെക്കാള്‍ പ്രാധാന്യംകുറഞ്ഞ വകുപ്പ് എങ്ങനെ സ്വീകാര്യമാകുമെന്ന ചോദ്യമാണ് രമേശിനൊപ്പമുള്ളവര്‍ ഉയര്‍ത്തുന്നത്.


 ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിമാര്‍ കൈവശംവെക്കുന്നതാണ് പതിവ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരം നല്‍കിയതാണ് വ്യത്യസ്തമായ ഒരു പ്രധാന ഉദാഹരണം. ഉമ്മന്‍ചാണ്ടി തനിക്കെതിരേ വിജിലന്‍സ് അന്വേഷണം വന്നപ്പോഴാണ് ആഭ്യന്തരവകുപ്പ് 
ഉപേക്ഷിച്ചത്. ആദ്യമത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് രമേശ് ചെന്നിത്തലയ്ക്കും കൈമാറി.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക