Image

വെള്ളാപ്പള്ളി പിന്തുണച്ചതും മുഖ്യമന്ത്രിയെ പുകഴ്ത്തിയതും തിരിച്ചടിച്ചു: സിപിഐഎം സംസ്ഥാന കമ്മിറ്റി

Published on 15 May, 2026
 വെള്ളാപ്പള്ളി പിന്തുണച്ചതും   മുഖ്യമന്ത്രിയെ പുകഴ്ത്തിയതും  തിരിച്ചടിച്ചു: സിപിഐഎം സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായി സംസ്ഥാന സര്‍ക്കാ രിന്റെ വെള്ളാപ്പള്ളി നടേശന്‍ ബന്ധവും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധം തിരിച്ചടിയായെന്ന് സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. വെള്ളാപ്പള്ളിയുമായുള്ള ബന്ധം ന്യൂനപക്ഷങ്ങളെ ദൂരത്തിലാക്കിയെന്നാണ് വിമര്‍ശനം.

വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയതും പാര്‍ട്ടി അതിനെ തള്ളിക്കളയാതിരുന്നതും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയു ണ്ടാക്കി. പാര്‍ട്ടി നേതൃത്വത്തിനും ശൈലിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വെള്ളാപ്പള്ളി നടേശനുമായുള്ള അടുപ്പവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാകപ്പിഴകളും തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി.

പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്ന് മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ തുറന്നടിച്ചു. പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂരിന് പുറത്തും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൃത്യമായ നടപടിയും പരിഹാരവും ഉണ്ടാകാത്തത് ജനങ്ങള്‍ക്കിടയില്‍ വിരുദ്ധ വികാരം ഉണ്ടാക്കി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സംസാര ശൈലിക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അദ്ദേഹത്തിന്റെ ഭാഷാശൈലി തിരുത്തേണ്ടത് അത്യാവശ്യമാണെന്ന് പലരും ആവശ്യപ്പെട്ടു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക