Image

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 24ന് അമേരിക്ക സന്ദർശിക്കും

Published on 15 May, 2026
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 24ന് അമേരിക്ക സന്ദർശിക്കും

ബീജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഈ വർഷം സെപ്റ്റംബറിൽ അമേരിക്ക സന്ദർശിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 

സെപ്റ്റംബർ 24 നായിരിക്കും ഷി ജിൻപിങ് വൈറ്റ് ഹൗസിൽ എത്തുക.

ബീജിങ്ങിൽ വെച്ച് നടന്ന ഷി ജിൻപിങ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സന്ദർശന വിവരം പുറത്തുവിട്ടത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയ ട്രംപ് വ്യാഴാഴ്ചയാണ് മടങ്ങിയത്. ബീജിങ്ങിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം ഷി ജിൻപിങ്ങിനെ അമേരിക്കയിലേക്ക് ട്രംപ് ക്ഷണിക്കുകയായിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നുവെന്നും സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക