
മെയ്18 ന് തിരുവനന്തപുരത്ത് നടക്കുന്ന വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ശശി തരൂർ എം.പി അറിയിച്ചു. ആ സമയത്ത് താൻ ബോസ്റ്റണിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താൻ പോകുകയാണെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. യു.ഡി.എഫിന്റെ ഈ ചരിത്ര മുഹൂർത്തത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തോളം ആളുകളെ സാക്ഷിനിർത്തിയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്