
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 24നു യുഎസ് സന്ദർശിക്കുമെന്നു ചൈന സന്ദർശനം പൂർത്തിയാക്കിയ പ്രസിഡന്റ് ട്രംപ് അറിയിച്ചു.
ഷോൺഗ്‌നൻഹായ് കോമ്പൗണ്ടിൽ ഷിയുമായി സംസാരിച്ച ശേഷം മാധ്യമങ്ങളെ കണ്ട ട്രംപ് ഈ സന്ദർശനം തനിക്കു ആദരമായെന്നു പറഞ്ഞു.
ഇരു രാജ്യങ്ങളും ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നു ട്രംപ് പറഞ്ഞു. "ചൈനയെ കുറിച്ച് ഏറെ മതിപ്പു തോന്നുന്നു. മഹത്തായ രണ്ടു ദിവസങ്ങൾ ആയിരുന്നു ഇവ. ചൈനീസ് നേതൃത്വത്തിനു നന്ദി."
രഹസ്യ കൂടിക്കാഴ്ച്ച
പരമ സുരക്ഷിതമായ കോമ്പൗണ്ടിൽ ട്രംപും ഷിയും കുറെ നേരം രഹസ്യ കൂടിക്കാഴ്ച്ച നടത്തി. വിശാലമായ പുരയിടത്തിന്റെ ഉദ്യാനത്തിൽ കൂടി ഇരുവരും നടന്ന് സംസാരിച്ചു.
ചൈനയുടെ വൈറ്റ് ഹൗസ് എന്നു വിശേഷിപ്പിക്കുന്ന ഷോൺഗ്‌നൻഹായ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ രഹസ്യ സമ്മേളനങ്ങൾ നടത്തുന്ന സ്ഥലമാണ്.
വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു ട്രംപ് യുഎസിലേക്കു മടക്കയാത്ര ആരംഭിച്ചു.
\
Trump says Xi will visit US on Sept.24