Image

തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാരുടെ ഡിഎ രണ്ട് ശതമാനം വർധിപ്പിച്ചു

Published on 14 May, 2026
തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാരുടെ  ഡിഎ രണ്ട് ശതമാനം വർധിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വർധിപ്പിച്ചുകൊണ്ട് വിജയ് സർക്കാർ ഉത്തരവിറക്കി. രണ്ട് ശതമാനം വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ജീവനക്കാരുടെ ഡിഎ നിലവിലുള്ള 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി ഉയരും. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള നിർണ്ണായക തീരുമാനവുമായി മുന്നോട്ടുപോവുകയാണ് പുതിയ സർക്കാർ.

അടുത്ത ജനുവരി മാസം മുതലാണ് പുതുക്കിയ നിരക്കിന് പ്രാബല്യമുണ്ടാകുക. ഡിഎ വർധിപ്പിച്ചതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം 1230 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സർക്കാർ ജീവനക്കാർ, അധ്യാപകർ, വിരമിച്ചവർ, ആശ്രിത പെൻഷൻകാർ എന്നിവരടക്കം ഏകദേശം 16 ലക്ഷത്തോളം പേർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാനവും സമാനമായ രീതിയിൽ ആനുകൂല്യം പുതുക്കി നിശ്ചയിച്ചതെന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക