
തിരുവനന്തപുരം: വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് തിരഞ്ഞെടുത്തത്. യോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്തില്ല. എന്നാൽ വിഡി സതീശന് പിന്തുണ നൽകുന്നതായി കാണിച്ച് അദ്ദേഹം കത്ത് നൽകിയിരുന്നു.
യോഗത്തിന് ശേഷം വി ഡി സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും അദ്ദേഹം കൈമാറി.
മുഴുവന്‍ മന്ത്രിമാരും ഒന്നിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനം. എംഎല്‍എമാര്‍ ഈ മാസം 21ന് നിയമസഭ ചേരുമ്പോള്‍ സത്യപ്രതിജ്ഞ ചെയ്യും
സർക്കാർ രൂപീകരിക്കുന്നതിനു മുന്നോടിയായി വി.ഡി. സതീശൻ മുതിർന്ന നേതാക്കളെ കണ്ട് നന്ദി അറിയിച്ചു. എ.കെ. ആന്‍റണി, വി.എം. സുധീരൻ എന്നിവരുടെ വസതിയിലെത്തിയാണ് സതീശൻ അനുഗ്രഹം തേടിയത്.