Image

ഡല്‍ഹിയില്‍ ബസിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

Published on 14 May, 2026
 ഡല്‍ഹിയില്‍ ബസിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍


ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ നങ്‌ലോയ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ വെച്ചാണ് അതിക്രമം നടന്നത്. ലൈംഗികാതിക്രമം നേരിട്ട യുവതിയുടെ പരാതിയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് 11 ന് രാത്രിയാണ് ലൈംഗികാതിക്രമം നടന്നത്. പിതാംപുര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മം?ഗോള്‍പുരിയില്‍ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബസില്‍ ബലംപ്രയോ?ഗിച്ചു കയറ്റി കൂട്ടബലാത്സം?ഗത്തിനിരയാക്കുകയായിരുന്നു.

സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ സമീപത്തെത്തിയ ജീവനക്കാരന്‍ യുവതിയെ ബലമായി ബസിലേക്ക് കയറ്റുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് നങ്‌ലോയിയിലേക്ക് ഓടിച്ചുകൊണ്ടുപോയെന്നും അവിടെ വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നും പൊലീസ് പറഞ്ഞു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക