
ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നിയുക്ത എം.എല്‍.എ. വി.ഡി. സതീശന്റെ പേരില്‍ പേരില്‍ ശത്രുസംഹാരപൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാന്‍വേണ്ടിയാണ് അനുയായികള്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയത്. രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ അനുകൂല ഫലങ്ങള്‍ക്കും ദോഷനിവാരണത്തിനുമായി ഭക്തര്‍ ഇത്തരം പൂജകള്‍ നടത്തുന്നത് പതിവാണ്.