Image

എഐസിസി വാര്‍ത്താസമ്മേളനം 12 മണിക്ക്; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും; പാണക്കാട് അടിയന്തരയോഗം

Published on 14 May, 2026
എഐസിസി വാര്‍ത്താസമ്മേളനം 12 മണിക്ക്; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും; പാണക്കാട് അടിയന്തരയോഗം

 

ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഇന്ന് 12 മണിയോടെ വ്യക്തമാകും. 12 മണിക്ക് എഐസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയാണ് വാര്‍ത്താസേേ്മളനം വിളിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാനുള്ള എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ കേരളത്തിലേക്ക് വരും. പ്രത്യേക വിമാനത്തിലാണ് നാലു പേര്‍ കേരളത്തിലേക്ക് എത്തുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, നിരീക്ഷകരുമാണ് വിമാനത്തിലുള്ളത്.

രാവിലെ 8.30 ഓടെ കെ.സി വേണുഗോപാലിനെ രാഹുല്‍ഗാന്ധിയുടെ വസതിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് എഐസിസി വാര്‍ത്താസമ്മേളനം വിളിച്ചത്.

അതിനിടെ, രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി വിളിച്ചു. വി.ഡി സതീശനേയും ഹൈക്കമാന്‍ഡ് വിളിച്ചുവെന്നാണ് സൂചന. അന്തിമ തീരുമാനം അറിയിക്കാനാണ് വിളി എന്നാണ് സൂചന.

മുസ്‌ലീം ലീഗിനേയും എഐസിസി തീരുമാനം അറിയിച്ചുവെന്നാണ് സൂചന. പാണക്കാട്ട് ലീഗിന്റെ അടിയന്തര യോഗം ചേരുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക