
2026ൽ യുഎസ്-ചൈന ബന്ധങ്ങളിൽ ചരിത്രം സൃഷ്ടിക്കുന്ന പുരോഗതി ഉണ്ടാവുമെന്നു വ്യാഴാഴ്ച്ച ബെയ്‌ജിംഗിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രത്യാശ പ്രകടിപ്പിച്ചു. ഷി മഹാനായ നേതാവും സുഹൃത്തുമാണെന്നു ട്രംപ് പലകുറി പറഞ്ഞു.
ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നതകളേക്കാൾ കൂടുതലായി പൊതുവായ താല്പര്യങ്ങൾ ഉണ്ടെന്നു ഷി പറഞ്ഞു. പുതിയൊരു അധ്യായം ആരംഭിക്കയാണ്.
"ഏറ്റവും വലിയ ഉച്ചകോടിയാണിതെന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്," ട്രംപ് പറഞ്ഞു. "പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഞങ്ങൾ പരിഹരിച്ചിട്ടുണ്ട്. നമുക്ക് ഒന്നിച്ചു വളരെ ഉജ്വലമായ ഭാവിയുണ്ട്."
മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ട്രംപ് തനിക്കൊപ്പം വന്ന ഉന്നതതല ബിസിനസ് സംഘത്തെ ചൂണ്ടിക്കാട്ടി അവരുടെ സാന്നിധ്യം ചൈനയ്ക്കുള്ള ആദരമാണെന്നു പറഞ്ഞു. "അവർക്കു കച്ചവടത്തിൽ താത്പര്യമുണ്ട്. നിങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത് ബഹുമതിയാണ്. ചൈന-യുഎസ് ബന്ധം എന്നത്തേക്കാളും ശക്തമാകും."
അതേ സമയം, തായ്‌വാൻ വിഷയം ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറ്റവും പ്രധാനമാണെന്നു ഷി പറഞ്ഞതായി ചൈനയുടെ സി സി ടി വി പറഞ്ഞു. "അത് നന്നായി കൈകാര്യം ചെയ്താൽ ബന്ധങ്ങൾ ഭദ്രമായിരിക്കും. അല്ലെങ്കിൽ ഏറ്റുമുട്ടൽ ഉണ്ടാവാം. അതു വിനാശകരമാവും."
തായ്‌വാന്റെ സ്വാതന്ത്ര്യത്തെ യുഎസ് പിന്താങ്ങുമ്പോൾ ചൈന അതിനെ എതിർക്കുന്നു. തായ്‌വാൻ കടലിടുക്കിൽ സമാധാനത്തിനു ഭീഷണിയാണ് ആ രാജ്യമെന്നു ഷി പറഞ്ഞു. "കടലിടുക്കിലെ സമാധാനം ചൈനയ്ക്കും യുഎസിനും പ്രധാനമാണ്."
ചർച്ചയിൽ ഇറാനും വിഷയമാകും. ഇറാനിൽ നിന്നു വൻ തോതിൽ എന്ന വാങ്ങുന്ന ചൈന ആ രാജ്യത്തിനു നൽകുന്ന സൈനിക സഹായം രഹസ്യമല്ല.
Xi sees 'new chapter' in ties with US