Image

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വൈകിട്ട് 4നു ശേഷം; ഗവര്‍ണറെ കാണാന്‍ അനുമതി തേടി

Published on 14 May, 2026
കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വൈകിട്ട് 4നു ശേഷം; ഗവര്‍ണറെ കാണാന്‍ അനുമതി തേടി

 

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. നേരത്തെ നിശ്ചയിച്ചതിലും വൈകി നാല് മണിക്കു ശേഷമായിരിക്കും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഒരുമണിക്ക് ശേഷം പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കും. രണ്ട് നിരീക്ഷകരും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് സൂചനയുണ്ട്. കേരളത്തിലേക്ക് എത്തുമെന്ന് സൂചനയുള്ള കെ.സി വേണുഗോപാല്‍ മറ്റൊരു വിമാനത്തിലാണ് വരികയെന്നും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ് യോഗത്തിനു ശേഷം ഘടകകക്ഷി നേതാക്കളുടെ യോഗവും ചേരുന്നുണ്ട്.

അതിനിടെ, ഇന്നു തന്നെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടും. ലോക്ഭവനില്‍ ഗവര്‍ണര്‍ ഇന്ന് ലഭ്യമാണോ എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ ഓഫീസ് തേടിയിട്ടുണ്ട്. ഗവര്‍ണര്‍ ഇന്നു മുഴുവന്‍ സംസ്ഥാനത്തുണ്ട് എന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക