
ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് മൂന്ന് മണിയോടെ അറിയാം. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലേക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വരുന്നു. ഇവര്‍ക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലൂം വരുന്നുണ്ട്. 10.30ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തുന്നത്.
ഒരു മണിക്ക് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഘടകകക്ഷി യോഗം വിളിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായ പ്രഖ്യാപിക്കും.
മുഖ്യമന്ത്രിയുടെ പേര് രേഖപ്പെടുത്തിയ മുദ്രവച്ച കവര്‍ രാഹുല്‍ ഗാന്ധി ദീപാദാസ് മുന്‍ഷിയെ ഏല്പിച്ചിട്ടുണ്ടെന്നാണ് സൂചന. നിയമസഭാ കക്ഷിയോഗത്തിലായിരിക്കും കവര്‍ പൊട്ടിക്കുക.
മുഖ്യമന്ത്രി മത്സരാര്‍ത്ഥികളായ വി.ഡി സതീശന്‍ രാവിലെ 9 മണിയോടെ ആലുവയിലെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രമേശ് ചെന്നിത്തല വഴുതക്കാട്ടെ വീട്ടില്‍ തന്നെയുണ്ട്.