
കൊല്ലം: മുഖ്യമന്ത്രിച്ചര്‍ച്ച പത്താംദിനത്തിലേക്കു നീളുമ്പോള്‍ പരിഹാസ പരസ്യവാചകവുമായി മില്‍മയും. മൂന്ന് മില്‍മ ഉത്പന്നങ്ങളില്‍ 'ആരാണ് മുഖ്യന്‍, മൂന്നാളും നാടിന്റെ പൊന്നോമനകള്‍' എന്ന വാചകവുമായാണ് സാമൂഹികമാധ്യമങ്ങളില്‍ മില്‍മയുടെ കാര്‍ഡുകള്‍ പ്രചരിക്കുന്നത്.
മില്‍മയുടെ ലസി, ഫ്ളേവേഡ് മില്‍ക്ക് ഉത്പന്നങ്ങളായ പിസ്ത ജോയ്, പ്ലസ് റോസ് എന്നിവ ഉള്‍പ്പെടുത്തിയുള്ളതാണ് 'മൂന്നിലാര് മുഖ്യന്‍' പരസ്യം. പരസ്യവാചകവും കസേരയും ഉള്‍പ്പെടെയുള്ള കാര്‍ഡ് മില്‍മയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ കഴിഞ്ഞദിവസമാണ് പോസ്റ്റുചെയ്തത്. 'ഇതില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം' എന്നും എഴുതിയിട്ടുണ്ട്.
മലബാര്‍ മില്‍മയുടെ ഔദ്യോഗിക പേജിലാണ് 'മൂന്നാളും നാടിന്റെ പൊന്നോമനകള്‍' എന്ന പരസ്യം നല്‍കിയിരിക്കുന്നത്. മില്‍മയുടെ പ്രൈം, ലോങ്‌ലൈഫ്, റിച്ച് എന്നീ മൂന്ന് പാല്‍ പായ്റ്റുകളുടെ പരസ്യമാണിത്. 'ഞങ്ങള്‍ തമ്മില്‍ മത്സരമില്ല, മൂന്നാളും നാടിന് ഒരുപോലെ വേണ്ടപ്പെട്ടവര്‍' -എന്നും പരസ്യത്തിലുണ്ട്. മില്‍മയുടെ സോഷ്യല്‍ മീഡിയ കാര്‍ഡുകള്‍ വന്‍തോതില്‍ ഷെയര്‍ചെയ്യപ്പെട്ടിരിക്കുന്നത്.
ഓരോ ഉത്പന്നവും ഏതൊക്കെ നേതാക്കളെയാണ് പ്രതിനിധീകരിക്കുന്നത്, മില്‍മ എഫ്.ബി. പേജിന്റെ മുന്‍ അഡ്മിന്മാരെ ഡല്‍ഹിക്കു വിളിപ്പിച്ചു.
ഇവിടെ കേരളത്തില്‍നിന്നുള്ള പാലു മാത്രം മതി... ഇങ്ങനെ പോകുന്നു കമന്റുകള്‍. മില്‍മയ്ക്കു പുറമേ വിവിധ റസ്റ്ററന്റുകള്‍, ബേക്കറികള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയും കോണ്‍ഗ്രസിലെ മുഖ്യമന്ത്രിച്ചര്‍ച്ച പ്രമേയമാക്കി തങ്ങളുടെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.